ഏഷ്യ കപ്പ് ഹോക്കി: ഒന്‍പത് ഗോളുകളടിച്ച് ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ഇന്ത്യയുടെ ആറ് താരങ്ങള്‍ ഗോളടിച്ചു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു

Update: 2018-10-22 08:54 GMT
Advertising

ഏഷ്യ കപ്പ് ഹോക്കിയില്‍ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. ടൂര്‍ണ്ണമെന്‍റിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ് നിലവിലെ ഏഷ്യ കപ്പ് ചാമ്പ്യന്‍മാരായ ജപ്പാനെതിരെ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ആറ് താരങ്ങള്‍ ഗോളടിച്ചു എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. മൂന്ന് വിജയത്തോടെ ടൂര്‍ണ്ണമന്‍റില്‍ ഒന്‍പത് പോയിന്‍റോടെ ഇന്ത്യ ഒന്നാമതാണ്. രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റോടെ മലേഷ്യയാണ് രണ്ടാമത്.

സ്ട്രൈക്കേഴ്സായ ലളിത് ഉപാദ്യായ്, മന്‍ദീപ് സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. ഹര്‍മന്‍പ്രീത് സിങ് ഒരു പെനാല്‍ട്ടി കിക്കും പെനാല്‍ട്ടി കോര്‍ണ്ണറും ഗോളുകളാക്കി. നാലാം മിനിറ്റില്‍ ലളിത് ഉപാദ്യായയിലുടെയാണ് ഇന്ത്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് നാല്‍പത്തിയഞ്ചാം മിനിറ്റിലും ലളിത് ലക്ഷ്യം കണ്ടു. ഹര്‍മന്‍പ്രീത് സിങ് പതിനേഴാം മിനിറ്റിലും ഇരുപത്തിയൊന്നാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ കൃത്യമായി ഉപയോഗിച്ചു. ജപ്പാന്‍ പ്രതിരോധം ദുര്‍ബലമായ സാഹചര്യത്തില്‍ നാല്‍പ്പത്തിയൊന്‍പതാം മിനിറ്റിലും അന്‍പത്തിയേഴാം മിനിറ്റിലും മന്‍ദീപ് സിങ് ഇന്ത്യക്കായി ഗോള്‍ വല ചലിപ്പിച്ചു. മുപ്പത്തിയാറാം മിനിറ്റില്‍ ആകാശ്ദീപ് സിങും നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ സുമിതും ഇന്ത്യക്കായി ഗോള്‍ നേടി.

പോയിന്‍റ് ടേബിളില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റോടെ പാക്കിസ്താനും മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റോടെ ജപ്പാനുമാണ് മലേഷ്യക്ക് താഴെ. സൌത്ത് കൊറിയയും ഒമാനും പോയിന്‍റൊന്നും ലഭിച്ചിട്ടില്ല.

Tags:    

Similar News