ഗുലാം നബി ആസാദിനൊപ്പം പോയ 17നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങിയെത്തി

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ എത്തുമ്പോൾ കൂടുതൽ നേതാക്കൾ തിരികെയെത്തുമെന്നും കെ.സി വേണുഗോപാൽ

Update: 2023-01-06 10:33 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഗുലാം നബി ആസാദിന് ഒപ്പം പോയ മുതിർന്ന നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങി എത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ്, മുൻ മന്ത്രി പീർസാദാ മുഹമ്മദ് സയ്യിദ് ഉൾപ്പെടെയുള്ളവാരാണ് തിരികെ എത്തിയത്.

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ എത്തുമ്പോൾ കൂടുതൽ നേതാക്കൾ തിരികെയെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് ഇതൊരു വലിയ ദിനമാണെന്ന് സംഘടനയുടെ ചുമതലയുള്ള വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മുസാഫർ പരേ, ബൽവാൻ സിംഗ്, മുജാഫർ പരേ, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൺ ദോഗ്ര, വിനോദ് ശർമ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രീഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് തർഗോത്ര, ചന്ദർ പ്രഭാ ശർമ എന്നിവരാണ് പാർട്ടിയിലേക്ക് തിരികെയെത്തിയ മറ്റ് നേതാക്കൾ.

ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News