മട്ടന് പകരം ബീഫ് നൽകി; കർണാടകയിൽ രണ്ട് ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ചിക്കമം​ഗളൂരു സിറ്റിയിലെ പ്രശസ്തമായ ഹോട്ടലുകളാണ് ഇവ.

Update: 2023-08-30 13:01 GMT
2 hotel owners arrested for serving beef instead of mutton
AddThis Website Tools
Advertising

ബെം​ഗളൂരു: ഭക്ഷണം കഴിക്കാൻ വന്നവർക്ക് മട്ടന് പകരം ബീഫ് വിഭവം നൽകിയതിന് രണ്ട് ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. കർണാടകയിലെ ചിക്കമം​ഗളൂരുവിലാണ് സംഭവം.

ഇവിടുത്തെ എവറസ്റ്റ് ഹോട്ടൽ ഉടമ ലത്തീഫ്, ബെം​ഗളൂരു ഹോട്ടൽ ഉടമ ശിവരാജ് എന്നിവരെയാണ് ചിക്കമം​ഗളൂരു സിറ്റി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ചിക്കമം​ഗളൂരു സിറ്റിയിലെ പ്രശസ്തമായ ഹോട്ടലുകളാണ് ഇവ. മട്ടൻ വിഭവങ്ങളെന്ന് അവകാശപ്പെട്ട് രണ്ട് ഹോട്ടലുകളും ഉപഭോക്താക്കൾക്ക് വിവിധ ബീഫ് വിഭവങ്ങൾ വിളമ്പിയെന്നാണ് ആരോപണം. പരാതിക്ക് പിന്നാലെ പൊലീസ് ഹോട്ടലുകളിൽ റെയ്ഡ് നടത്തുകയും ചെയ്തു.

മറ്റൊരു കേസിൽ ചിക്കമംഗളൂരുവിലെ ന്യാമത്ത് ഹോട്ടലിൽ അനധികൃതമായി സൂക്ഷിച്ച 20 കിലോ ബീഫ് പൊലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തുകയും ഹോട്ടൽ ഉടമ ഇർഷാദ് അഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News