രാജ്യത്ത് 2338 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു: 19 മരണങ്ങളും രേഖപ്പെടുത്തി

കോവിഡ് രോഗബാധ കാരണം 19 പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 5,24,630 ആയി ഉയർന്നു

Update: 2022-05-31 09:45 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി: ഇന്ത്യയിൽ 2338 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 19 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ 4,31,58,087 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. നിലിവിൽ 17883 പേർ കോവിഡ് ചികിത്സയിലാണ്.

കോവിഡ് രോഗബാധ കാരണം 19 പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 5,24,630 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടു മണിക്ക് പുറത്തുവിട്ട ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 185 ആയി വർദ്ധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.64 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും രേഖപ്പെടുത്തി. 85.04 കോടി കോവിഡ് ടെസ്റ്റുകൾ നടത്തിയതായാണ് വിവരം. 3,63,883 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 4,26,15,574 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യത്ത് ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 193.45 കോടി കവിഞ്ഞു.

2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം എന്നിങ്ങനെയായിരുന്നു ഇന്ത്യയിലെ കോവിഡ് കേസുകളുടെ വർധനവ്. സെപ്റ്റംബർ 28-ന് ഇത് 60 ലക്ഷംവും ഒക്ടോബർ 11-ന് 70 ലക്ഷവുമായി ഉയർന്നു. ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം, ഡിസംബർ 19-ന് ഒരു കോടിയും കടന്നു. കഴിഞ്ഞ വർഷം മെയ് നാലിന് രണ്ട് കോടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജൂൺ 23 ന് മൂന്ന് കോടി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News