ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളേയും ഹിന്ദുത്വവാദികൾ തീവച്ചുകൊന്നിട്ട് ഇന്ന് കാൽനൂറ്റാണ്ട്
പത്തും ആറും വയസുള്ള രണ്ട് മക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങുമ്പോഴാണ് ഗ്രഹാം സ്‌റ്റെയ്ൻസിനെ ചുട്ടുകൊന്നത്.
Update: 2024-01-22 03:49 GMT
ഭുവനേശ്വർ: ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ഹിന്ദുത്വ വാദികൾ തീവച്ചു കൊലപ്പെടുത്തിയിട്ട് ഇന്ന് കാൽനൂറ്റാണ്ട്. മതപരിവർത്തനം ആരോപിച്ചാണ് കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന സുവിശേഷകനെ കൊലപ്പെടുത്തിയത്.
പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം വാഹനത്തിൽ കിടന്നുറങ്ങിയപ്പോഴാണ് അർധരാത്രിയിൽ വാഹനത്തിന് തീവച്ചത്. ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽപ്പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ ഈ സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചെങ്കിലും രാജ്യത്തിന്റെ മതേതര മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ച സംഭവംമാണിത്. ഇവരുടെ ഓർമയ്ക്കായി മയൂർഭഞ്ചിൽ പ്രാർത്ഥന നടത്തും.