മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 മരണം

പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്

Update: 2023-04-23 04:09 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.


മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ ക്ഷേത്രത്തിന് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.താനെയിലെ സതാരയിൽ നിന്ന് ഡോംബിവ്‌ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്.പരിക്കേറ്റ 13 യാത്രക്കാരെ നവലെ ആശുപത്രി, ദീനനാഥ് മങ്കേഷ്‌കർ ആശുപത്രി, സസൂൺ ആശുപത്രി എന്നിവയുൾപ്പെടെ പൂനെയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു ബസിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർമാരുടെ ക്ഷീണം ഒരു പ്രധാന പ്രശ്നമാണെന്നും ഇത്തരം അപകടങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പൂനെ ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയുഷ് പ്രസാദ് പറഞ്ഞു.''രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ എല്ലാ പൗരന്മാരും ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ യാത്രയ്ക്ക് മുമ്പ് മതിയായ വിശ്രമം നേടുക, പതിവ് ഇടവേളകൾ എടുക്കുക, റോഡിലെ മറ്റ് ഡ്രൈവർമാരെ ശ്രദ്ധിക്കുക," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News