എംജിയുടെ പുതുവർഷ സമ്മാനമായി ഇലക്ട്രിക് സ്പോർട്സ് കാർ; റേഞ്ച് 580 കിലോമീറ്റർ
പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.2 സെക്കൻഡ് മതി


എംജിയുടെ ഏറ്റവും പുതിയ സ്പോർട്സ് ഇലക്ട്രിക് കാറായ സൈബർസ്റ്റർ ഉടൻ ഇന്ത്യയിലേക്ക്. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ വാഹനം ഔദ്യോഗികമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. എംജി സെലക്ട് എന്ന പ്രീമിയം വാഹനങ്ങൾക്കായുള്ള ഷോൂറമിലൂടെയായിരിക്കും വാഹനത്തിെൻറ വിൽപന.
77 കിലോവാട്ടിെൻറ ബാറ്ററി പാക്കാണ് സൈബർസ്റ്ററിെൻറ ഹൃദയം. രണ്ട് ഓയിൽ കൂൾഡ് മോട്ടോറുകളാണ് വാഹനത്തെ ചലിപ്പിക്കുക. ഇരു ആക്സിലുകളിലുമായി ഘടിപ്പിച്ച ഈ മോട്ടാറുകൾ 503 എച്ച്പി കരുത്തും 725 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.2 സെക്കൻഡ് മതി. 580 കിലോമീറ്ററാണ് എംജി അവകാശപ്പെടുന്ന റേഞ്ച്. ആദ്യഘട്ടത്തിൽ ഓൾവീൽ ഡ്രൈവ് വാഹനമാണ് കൊണ്ടുവരിക. ഭാവിയിൽ റിയർ വീൽ ഡ്രൈവ് വാഹനവും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.

രണ്ട് സീറ്റ് മാത്രമുള്ള കൺവെർട്ടിബിൾ സ്പോർട്സ് കാറാണ് സൈബർസ്റ്റർ. 1960കളിലെ എംജി ബി റോഡ്സ്റ്ററിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് വാഹനം അണിയിച്ചൊരുക്കിയിട്ടുള്ളത്. മുകളിലേക്ക് ഉയർത്തുന്ന രീതിയിലുള്ള ഡോറുകൾ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഇരട്ട റഡാൻ സെൻസർ അടക്കമുള്ള സുരക്ഷാ സംവിധാനവും വാഹനത്തിലുണ്ട്. പൂർണമായും വിദേശത്ത് നിർമിച്ച് വാഹനം ഇറക്കുമതി ചെയ്യാനാണ് എംജി ലക്ഷ്യമിടുന്നത്. 60 മുതൽ 70 ലക്ഷം വരെയാണ് പ്രതീക്ഷിത വില.