'വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ അവാർഡിന്റെ വില കളയരുത്'; 'കശ്മീർ ഫയൽസിന്' പുരസ്‌കാരം നൽകിയതിനെ വിമര്‍ശിച്ച് എം.കെ സ്റ്റാലിൻ

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡാണ് ദി കശ്മീർ ഫയൽസിന് ലഭിച്ചത്

Update: 2023-08-25 02:06 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: 'കശ്മീർ ഫയൽസിന്' ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാർഡുകളുടെ വില കളയരുതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് 69-ാമത് ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചത്.

'ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡാണ് 'ദി കശ്മീർ ഫയൽസിന് ലഭിച്ചത്. ' ദ കശ്മീർ ഫയൽസിന്' ദേശീയ അവാർഡ് നൽകിയത് അത്ഭുപ്പെടുത്തി. സിനിമാ-സാഹിത്യ പുരസ്‌കാരങ്ങളിൽ രാഷ്ട്രീയ ചായ് വ് ഇല്ലാത്തതാണ് നല്ലതെന്നും എം.കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കടൈസി വിവസായി'യുടെ അണിയറ പ്രവർത്തകരെയും നടന്മാരായ വിജയൻ സേതുപതി, മണികണ്ഠൻ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷൽ, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകൻ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തിൽ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട 'സിർപ്പി'കളുടെ അണിയപ്രവർത്തകരെയും എം.കെ സ്റ്റാലിൻ അഭിനന്ദിച്ചു.

തെലുങ്ക് നടൻ അല്ലു അർജുൻ മികച്ച നടൻ. 'പുഷ്പ' സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. തെലുങ്കിൽ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടനായി അല്ലു അർജുൻ മാറി. അതേസമയം, ആലിയാ ഭട്ടും കൃതി സാനോണും മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഗംഗൂഭായി കത്തിയാവാടിയിലെ പ്രകടനത്തിന് ആലിയക്കും മിമിയിലെ പ്രകടനത്തിന് കൃതിക്കും ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു. കശ്മീരി ഫയൽസിൽ അഭിനയിച്ച നടി പല്ലവി ജോഷി സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. പങ്കജ് തൃപാദി (മിമി) മികച്ച സഹനടൻ. ഭവിൻ റബാരിയാണ് മികച്ച ബാല താരം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News