മധ്യപ്രദേശിൽ 700 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അഞ്ച് ഗുജറാത്ത് സ്വദേശികൾ അറസ്റ്റിൽ

ഇൻഡോറിലെ കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പണം ഏതാനും മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റിലേക്ക് മാറ്റിയതായും കണ്ടെത്തി.

Update: 2022-05-30 04:21 GMT
Advertising

ഭോപ്പാൽ: ജിഎസ്ടി തട്ടിപ്പിലൂടെ 700 കോടി തട്ടിയെടുത്ത അഞ്ച് ഗുജറാത്ത് സ്വദേശികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ കമ്പനികളുണ്ടാക്കി ഇൻപുട്ട് ടാക്‌സ് രേഖ സൃഷ്ടിച്ച് പണം തട്ടുകയാണ് ഇവർ ചെയ്തിരുന്നത്. 500 വ്യാജ കമ്പനികളാണ് ഇവർ ഉണ്ടാക്കിയതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പഞ്ഞു.

ഇൻഡോറിലെ കേന്ദ്ര ജിഎസ്ടി കമ്മീഷണറേറ്റും മധ്യപ്രദേശ് പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പണം ഏതാനും മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ച ഡിജിറ്റൽ വാലറ്റിലേക്ക് മാറ്റിയതായും കണ്ടെത്തി.

മെയ് 25ന് ഗുജറാത്തിലെ സൂറത്തിൽനിന്നാണ് പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളിയേയും പിടികൂടിയത്. മറ്റുള്ളവരെ ഭോപ്പാലിൽ വെച്ച് മധ്യപ്രദേശ് പൊലീസിന്റെ സൈബർസെല്ലാണ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വിവിധ രേഖകൾ, സീലുകൾ എന്നിവ പിടികൂടി. പ്രതികളെല്ലാം 25-35 വയസ്സ് പ്രായമുള്ളവരാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News