പീഡനക്കേസിൽ കുറ്റരോപിതനായ 21കാരൻ കോടതി കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

പീഡന പരാതി നൽകിയ പെൺകുട്ടിയെ മകൻ വിവാഹം ചെയ്തിരുന്നെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിയുടെ മാതാപിതാക്കൾ

Update: 2022-04-30 16:01 GMT
Advertising

പീഡനക്കേസിൽ കുറ്റരോപിതനായ 21കാരൻ കോടതി കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു. ഹരിയാനയിലെ ഫരീദാബാദ് കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നാണ് പ്രതി സുരാജ് ചാടിമരിച്ചത്. ജാമ്യാപേക്ഷാ ഹരജി കോടതി പരിഗണിക്കുന്നതിനാലാണ് ഇയാൾ കോടതിയിലെത്തിയിരുന്നത്.

തങ്ങളുടെ മകൻ പീഡന പരാതി നൽകിയ പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നെന്നും എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിയുടെ കൂടെയുണ്ടായിരുന്ന മാതാപിതാക്കൾ പറഞ്ഞു. ആദ്യം അഞ്ചു ലക്ഷവും പിന്നീട് 10 ഉം 15 ലക്ഷവും ഇവർ ചോദിച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മകൻ അസ്വസ്ഥനായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ ഈ നീക്കത്തിൽ ഇവർ പരാതിയൊന്നും നൽകിയിരുന്നില്ല.

ഗാസിയാബാദ് സ്വദേശിയായ സുരാജ് ഫരീദാബാദിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15ന് ഖേരി പുൽ പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെടുകയും ഒരാഴ്ചക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടുകയുമായിരുന്നു. ആഗസ്റ്റ് 11 ന് ഇടക്കാല ജാമ്യം ലഭിച്ച ഇയാൾ റെഗുലർ ജാമ്യത്തിനായി എത്തിയപ്പോഴാണ് സംഭവം നടന്നത്.

A 21-year-old man convicted of torture has jumped to his death from a court building

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News