ലക്ഷദ്വീപ് വിദ്യാർഥി സംവരണത്തിനായി എസ്.ടി മുസ്‍ലിം എന്ന പുതിയ വിഭാഗം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടപടി വിവാദത്തില്‍

ഇതുവരെയില്ലാത്ത പുതിയ പ്രയോഗം യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗങ്ങളില്‍ തന്നെ അമ്പരപ്പുണ്ടാക്കി

Update: 2021-11-21 01:14 GMT
Editor : ijas
Advertising

ലക്ഷദ്വീപ് വിദ്യാർഥികളുടെ സംവരണത്തിനായി എസ്.ടി മുസ്‍ലിം എന്ന വിഭാഗം രൂപീകരിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടപടി വിവാദത്തില്‍. ഇതുവരെയില്ലാത്ത പ്രയോഗം നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഭാവിയില്‍ എസ്.ടി, മുസ്‍‍ലിം വിഭാഗങ്ങളുടെ സംവരണത്തെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. പ്രയോഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം റഷീദ് അഹമ്മദ് വൈസ് ചാന്‍സലർക്ക് പരാതി നല്‍കി.

ലക്ഷദ്വീപ് വിദ്യാർഥികള്‍ക്ക് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ കോഴ്സുകള്‍ക്ക് സംവരണമുണ്ട്. കേരളത്തിലെ വിദ്യാർഥികളുടെ പ്രവേശനത്തെ ബാധിക്കാത്ത തരത്തില്‍ ഓരോ കോഴ്സിലും നിശ്ചിത എണ്ണം സീറ്റുകളാണ് അനുവദിക്കുക. ലക്ഷദ്വീപ് വിദ്യാർഥികള്‍ എന്ന വിഭാഗത്തിലാകും സീറ്റ് അലോട്ട് ചെയ്യുന്നത്. എന്നാല്‍ ഈ വർഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള ഓണ്‍ലൈ‍ന്‍ രജിസ്ട്രേഷനില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എസ്.ടി മുസ്‍ലിം എന്ന വിഭാഗം രൂപീകരിച്ചാണ് ലക്ഷദ്വീപ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. ഇതുവരെയില്ലാത്ത പുതിയ പ്രയോഗം യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗങ്ങളില്‍ തന്നെ അമ്പരപ്പുണ്ടാക്കി. എസ്.ടി, മുസ്‍ലിം വിഭാഗങ്ങളുടെ സംവരണത്ത ബാധിക്കുന്ന തരത്തിലേക്ക് പുതിയ തരംതിരിക്കല്‍ പോകുമോയെന്നും സംശയവും ഉയരുന്നുണ്ട്. വിജ്ഞാപനത്തിലൊന്നും സൂചിപ്പിക്കാത്ത പുതിയ നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ലക്ഷദ്വീപ് വിദ്യാർഥികളും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News