വിജയക്കുതിപ്പിൽ ആദിത്യ എൽ വൺ; നാലാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം
ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത് പുലർച്ചെ രണ്ടുമണിക്ക്.
ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത് പുലർച്ചെ രണ്ടുമണിക്ക്. ഇതിനോടകം മൂന്നു തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തിയതിയും, സെപ്റ്റംബര്‍ അഞ്ചാം തിയതിയും, സെപ്റ്റംബര്‍ പത്താം തിയതിയും ഭ്രമണപഥം ഉയര്‍ത്തി.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 സെപ്റ്റംബര്‍ രണ്ടിനാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് ആദിത്യ -എൽ 1 കുതിച്ചുയർന്നത്. 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്‍റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.