അഹമ്മദാബാദ് സ്‌ഫോടനകേസിൽ ശിക്ഷാ വിധി ഇന്ന്
2008 ജൂലൈയിൽ ജൂലൈ 26 ന് അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ 56 പേരാണ് മരിച്ചത്
Update: 2022-02-18 01:16 GMT


2008ലെ അഹമ്മദാബാദ് സ്‌ഫോടനകേസിൽ ശിക്ഷാ വിധി ഇന്ന്. അഹമ്മദാബാദിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ പ്രതി ചേർത്ത 78 പേരിൽ 49 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം,രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2008 ജൂലൈയിൽ ജൂലൈ 26 ന് അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ 56 പേരാണ് മരിച്ചത്. ഇരുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.