ആകാശ മാർ​ഗം ആശ്വാസത്തിലേക്ക്; രോഗികളെ അഗത്തി ദ്വീപിൽ നിന്ന് ആകാശമാർഗം കൊച്ചിയിലെത്തിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

950 കിലോമീറ്റർ താണ്ടിയാണ് കോസ്റ്റ് ഗാർഡിന്‍റെ രക്ഷാദൗത്യം

Update: 2024-06-28 06:01 GMT
Advertising

കൊച്ചി: ​ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികളെ ഹൃദയത്തോട് ചേർത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. അത്യാസന്ന നിലയിലുള്ള രണ്ട് രോഗികളെ അഗത്തി ദ്വീപിൽ നിന്ന് ആകാശമാർഗം കൊച്ചിയിലെത്തിച്ചാണ് കോസ്റ്റ് ഗാർഡ് കൈയടി നേടുന്നത്. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിനെയും, കടുത്ത വിളർച്ചയും തലയ്ക്ക് പരിക്കുമുള്ള 53 കാരിയായ സ്ത്രീയേയുമാണ് വിദഗ്ധ ചികിത്സയ്ക്കായി അടിയന്തരമായി കൊച്ചിയിൽ എത്തിച്ചത്.

രണ്ടുപേരെയും എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 950 കിലോമീറ്റർ താണ്ടിയാണ്, ഐസിജി ഡോർണിയർ വിമാനം രക്ഷാദൗത്യത്തിൽ പങ്കാളിയായത്. ഏത് മോശം കാലാവസ്ഥയിലും വിദൂരദ്വീപുകളിലുൾപ്പെടെയുള്ള പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൻറെ പ്രതിബദ്ധതയാണ് ഈ മെഡിക്കൽ ഇവാക്കുവേഷൻ ഓപ്പറേഷൻ സൂചിപ്പിക്കുന്നതെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News