ഓർഡർ ചെയ്തത് 55,000 രൂപയുടെ വൺപ്ലസ് ഫോൺ; കിട്ടിയത് 30 രൂപയുടെ അലക്കുസോപ്പ്

ഓഗസ്റ്റ് 3 നാണ് വൺ പ്ലസ് 10ടി ഇന്ത്യയിൽ അവതരിപ്പിച്ചത്

Update: 2022-09-29 16:20 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ: ഓൺലൈൻ വഴി ഓർഡർ ചെയ്ത 54,999 രൂപയുടെ വൺപ്ലസ് 10ടിയ്ക്ക് പകരം സിയോൺ സ്വദേശി അശോക് ഭംഭാനിക്ക് ലഭിച്ചത് 30 രൂപയുടെ അലക്കുസോപ്പ്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ നിന്നാണ് വൺപ്ലസ് 10ടി 5ജി ഹാൻഡ്‌സെറ്റ് വാങ്ങിയത്. ഗ്രേറ്റ് ഇൻഡ്യൻ സെയിലിന്റെ ആദ്യ ദിവസം തന്നെ മൊബൈലിന് ഓർഡർ ചെയ്യുകയും വൈകുന്നേരം ഡെലിവറി ലഭിക്കുകയും ചെയ്തു. എന്നാൽ അന്ന് തന്നെ പാക്ക് തുറന്ന് പരിശോധിച്ചില്ല. തിങ്കളാഴ്ച പാക്ക് തുറന്നപ്പോൾ ഫോണിന് പകരം പെട്ടിയിൽ കണ്ടത് സോപ്പുകളാണ്.

ഇത് സംബന്ധിച്ച് പരാതി ആമസോൺ കസ്റ്റമർ സർവീസിലേക്ക് മെയിൽ അയച്ചിട്ടുണ്ടന്നും മറുപടി ലഭിച്ചാൽ കസ്റ്റമർ കെയർ സെന്ററിലും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള ഗ്രീൻ മൊബൈൽസ് കടയിൽ നിന്നാണ് പാക്ക് ഡെലിവറി ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 3 നാണ് വൺ പ്ലസ് 10ടി ഇന്ത്യയിൽ അവതരിപ്പിച്ചത്. 54,999 രൂപയാണ് ഹാൻഡ്‌സെറ്റിന്റെ വില. ഇപ്പോൾ നടക്കുന്ന ആദായവിൽപനയിൽ ഐഫോൺ, വൺപ്ലസ് തുടങ്ങിയ ഫോണുകൾക്ക് ആവശ്യക്കാരേറെയാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News