പെഗാസസ്: രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നത് അന്താരാഷ്ട്ര സംഘടനകളെന്ന് അമിത് ഷാ
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടെയും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.
പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിഷയത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നത് അന്താരാഷ്ട്ര സംഘടനകളാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം. പക്ഷെ അവര്‍ക്ക് ഇന്ത്യയുടെ വികസനത്തിന് തടയിടാനാവില്ല. വാര്‍ത്ത പുറത്തുവിടാന്‍ തെരഞ്ഞെടുത്ത സമയം മനസിലാക്കണമെന്നും അമിത് ഷാ പറഞ്ഞു.
ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടെയും രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.
രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് വിദഗധന്‍ പ്രശാന്ത് കിഷോര്‍, മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി തുടങ്ങിയവരുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്.