'പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനം'; ജാതി സെൻസസിനെതിരെ ആനന്ദ് ശർമ്മ

തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള പ്രശ്നങ്ങൾക്കും ജാതി സെൻസസ് പരിഹാരമല്ലെന്നും മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തില്‍ പറയുന്നു

Update: 2024-03-21 10:29 GMT
Editor : Lissy P | By : Web Desk
പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനം; ജാതി സെൻസസിനെതിരെ ആനന്ദ് ശർമ്മ
AddThis Website Tools
Advertising

ന്യൂഡല്‍ഹി: ജാതി സെൻസസിന് എതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ആനന്ദ് ശർമ്മ. തൊഴിലില്ലായ്മയ്ക്കും നിലവിലുള്ള പ്രശ്നങ്ങൾക്കും ജാതി സെൻസസ് പരിഹാരമല്ല. ഇക്കാര്യം ചൂണ്ടികാട്ടി ആനന്ദ് ശർമ്മ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുമെന്നും  ജാതി സെൻസസ് പാർട്ടി നയത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും കത്തില്‍ പറയുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് മുഖ്യ പ്രചാരണ ആയുധമാക്കി മുന്നോട്ട് പോകാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. ഇതിനിടയിലാണ് ഇതിനെ എതിർത്തുകൊണ്ട് ആനന്ദ് ശർമ രംഗത്തെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News