ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജ് തീർഥാടനം നടത്താനാകും: എ പി അബ്ദുല്ലക്കുട്ടി
കേരളത്തിൽ നിന്ന് എത്ര പേർക്ക് ഹജ്ജ് നടത്താനാകുമെന്ന് ഒരാഴ്ചക്കകം അറിയാം
Update: 2022-04-22 11:20 GMT
ഇന്ത്യയിൽ നിന്ന് ഇത്തവണ 80,000 പേർക്ക് ഹജ്ജ് തീർഥാടനം നടത്താനാകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി. കേരളത്തിൽ നിന്ന് എത്ര പേർക്ക് ഹജ്ജ് നടത്താനാകുമെന്ന് ഒരാഴ്ചക്കകം അറിയാം. രാജ്യത്ത് നിലവിൽ പത്ത് എംബാർക്കേഷൻ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രമെന്നും കോഴിക്കോട് എംബാർക്കേഷൻ കേന്ദ്രം ഉടനുണ്ടാകില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റ എ പി അബ്ദുളള കുട്ടി പറഞ്ഞു.
ഇന്നാണ് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല് (സി) അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായാണ് അബ്ദുല്ലക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്