'ബീഫ് കിട്ടുമെന്ന ബോർഡ് ഒഴിവാക്കുക'; നിർദേശം നൽകി അരുണാചൽപ്രദേശ് സബ് ഡിവിഷൻ

ജൂലൈ 18നകം ബോർഡ് നീക്കം ചെയ്യാത്ത സ്ഥാപനങ്ങളിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങുമെന്നും ഉത്തരവിൽ വ്യക്തമാക്കി

Update: 2022-07-15 14:32 GMT
Advertising

ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും സ്ഥാപിച്ച ബീഫ് കിട്ടുമെന്ന ബോർഡുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് അരുണാചൽ പ്രദേശ് സബ് ഡിവിഷൻ. തലസ്ഥാനമായ ഇറ്റാനഗറിന്റെ സബ് ഡിവിഷനായ നഹാർലാഗുൻ അധികൃതർ മതേതരത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം നൽകിയതെന്നാണ് പറയുന്നത്. ജൂലൈ 13നാണ് പ്രദേശത്തെ എക്‌സ്ട്രാ അസിസ്റ്റൻറ് കമ്മീഷണറായ ടാമോ ദാദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 18നകം ബോർഡ് നീക്കം ചെയ്യാത്ത സ്ഥാപനങ്ങളിൽ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും അവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങുമെന്നും ഉത്തരവിൽ വ്യക്തമാക്കി. സിആർപിസി 144 സെക്ഷൻ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


പ്രദേശത്തെ നിരവധി ഭക്ഷണശാലകളിൽ ബീഫ് ബോർഡ് വെച്ചിട്ടുണ്ടെന്നും ഇത് സമൂഹത്തിലെ ചിലരുടെ വികാരം വൃണപ്പെടുത്തുമെന്നും ദാദ പറഞ്ഞു. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുമെന്നും അതിനാൽ ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് നടപടിയെന്നും അറിയിച്ചു. എന്നാൽ പ്രദേശത്ത് ബീഫ് ഉപയോഗിക്കുന്നതിൽ തടസ്സമൊന്നുമില്ലെന്നും ഉത്തരവ് തെറ്റിദ്ധരിക്കരുതെന്നും പൊലീസ് വ്യക്തമാക്കി. ബോർഡില്ലാതെ തന്നെ ഹോട്ടലുകൾക്ക് ബീഫ് വിൽക്കാമെന്ന് നോൺ വെജ് ഭക്ഷണം ഏറെ ഉപയോഗിക്കുന്ന സംസ്ഥാനത്തെ പൊലീസ് പറഞ്ഞു.



ബോർഡുകൾ ഹിന്ദു മതസ്ഥരുടെ വികാരം വൃണപ്പെടുത്തുന്നതായി കാണിച്ച് ചിലർ വാക്കാൽ നൽകിയ പരാതി പരിഗണിച്ചാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.

Arunachal Pradesh Sub-Division has been directed to remove the beef boards placed in hotels and restaurants.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News