സിസോദിയയോടൊപ്പം കെജ്‍രിവാൾ ഇന്ന് ഗുജറാത്തിൽ; മോദിയുടെ ജന്മനാട്ടില്‍ സംസാരിക്കും

കെജ്‍രിവാൾ ജനത്തെ അഭിമുഖീകരിക്കാത്തത് അഴിമതിയെക്കുറിച്ചു ബോധ്യമുള്ളത് കൊണ്ടാണെന്ന് ബിജെപി

Update: 2022-08-22 02:11 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഒപ്പം രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് കെജ്‍രിവാൾ എത്തുന്നത്. മോദിയുടെ ജന്മനാടായ ഭാവ് നഗറിൽ കെജ്‍രിവാൾ സംസാരിക്കും.

മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ പരിശോധന നടത്തി എഫ് ഐ ആർ ഇട്ടതിനു ശേഷം, മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പരസ്യമായി ജനങ്ങളുടെ മുന്നിലെത്തിയിട്ടില്ല.കെജ്‍രിവാൾ ജനത്തെ അഭിമുഖീകരിക്കാത്തത് അഴിമതിയെക്കുറിച്ചു ബോധ്യമുള്ളത് കൊണ്ടാണെന്നു ബിജെപി ആരോപിക്കുന്നു.

കൃത്യമായി എണ്ണിയെണ്ണി മറുപടി പറയാൻ വേണ്ടിയാണ് സിസോദിയയയോടൊപ്പമുള്ള കെജ്രിവാളിന്റ ഗുജറാത്ത് യാത്ര. വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ ഡൽഹി സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചു ഗുജറാത്തിലെ ജനങ്ങളോട് വിശദീകരിക്കാനുള്ള യാത്രയെന്നാണ് ആം ആദ്മി വിശദീകരണം. ഗുജറത്തിൽ ഈ മാസം മാത്രം അഞ്ചാം വട്ടമാണ് യാത്ര.

ഗുജറാത്തിലെ ആം ആദ്മിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ വിറളി പൂണ്ടാണ് കേന്ദ്ര ഏജൻസികളെ തങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യുന്നതെന്ന് കെജ്‍രിവാളിന്റെ അനുയായികൾ വിശ്വസിക്കുന്നു. ഗുജറാത്തിൽ അധികാരം പിടിക്കുകയോ മുഖ്യപ്രതിപക്ഷം ആവുകയോ ചെയ്താൽ അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മോദിക്കെതിരെയുള്ള പ്രതിപക്ഷ മുഖമായി അരവിന്ദ് കെജ്‍രിവാളിന് മാറാൻ കഴിയും. ചെറുപ്പക്കാരുടെ യോഗത്തിൽ തൊഴിലില്ലായ്മ ചർച്ചയാക്കുകയും അതുവഴി മോദി സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറയാനുമാണ് ആം ആദ്മി പദ്ധതി.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News