'മികച്ച അഭിഭാഷകരെ ലഭിച്ച ആര്യന്‍ ഖാന്‍ ഭാഗ്യവാന്‍'; രാജ്യത്തെ ജയിലുകളില്‍ ആയിരങ്ങള്‍ ദുരിതത്തിലെന്ന് മനേഷിന്‍റെ

സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് ആര്യന്‍ ഖാനു വേണ്ടി കേസ് വാദിച്ചത്.

Update: 2021-10-31 11:46 GMT
Advertising

കേസു വാദിക്കാന്‍ മികച്ച അഭിഭാഷകരെ ലഭിച്ച ആര്യന്‍ ഖാന്‍ ഭാഗ്യവാനെന്ന് അഭിഭാഷകന്‍ സതീഷ് മനേഷിന്‍റെ. ആര്യന്‍റെ അച്ഛന്‍ ഷാറൂഖ് ഖാന് മികച്ച അഭിഭാഷക സംഘത്തെവെക്കാന്‍ സാധിച്ചതിനാല്‍ നിരപരാധിത്വം തെളിയിക്കാനായി, അതിനു സാധിക്കാത്ത ദരിദ്രരായ ആയിരക്കണക്കിനാളുകള്‍ നമ്മുടെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് മനേഷിന്‍റെ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ അവസ്ഥകൂടി നീതിന്യായ വ്യവസ്ഥ പരിഗണിക്കണമെന്നും അദ്ദേഹം ബാര്‍ ആന്‍റ് ബെഞ്ചിനു നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ കോടതി സംവിധാനങ്ങള്‍ ഭയാനകമായ അവസ്ഥയിലേക്ക് പോവുകയാണെന്നും ശക്തമായ നിയമ സംവിധാനം കെട്ടിപ്പടുക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം മൂന്നാഴ്ചയോളം പരിശ്രമിച്ചാണ് ആര്യന്‍ ഖാന് ഒടുവില്‍ ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിതനായത്. 

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസിൽ ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 25 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം വ്യാഴാഴ്ച കോടതി ജാമ്യം അനുവദിച്ചു. ആര്യനൊപ്പം അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിരുന്നു. മൂന്നു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍.സി.ബി. ഓഫീസിലെത്തി ഒപ്പിടണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. രാജ്യം വിട്ട് പുറത്തുപോകരുതെന്നും പാസ്‌പോട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മുംബൈ വിട്ടുള്ള യാത്രയ്ക്ക് എന്‍.സി.ബി.യുടെ അനുമതിതേടണമെന്നും യാത്രയുടെ വിശദാംശങ്ങള്‍ എന്‍.സി.ബി.യെ അറിയിക്കണമെന്നും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News