'അയാളൊരു കുട്ടിയാണ്, ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല'; തനിക്കെതിരെ താലിബാന്‍ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെക്കുറിച്ച് ഉവൈസി

ഇന്ന് രാവിലെ കര്‍ണാകയിലെ കല്‍ബുര്‍ഗിയില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സി.ടി രവി താലിബാന്‍ പരാമര്‍ശം നടത്തിയത്. എ.ഐ.എം.ഐ.എം കര്‍ണാടകയിലെ താലിബാനാണ്. താലിബാന്റെയും എ.ഐ.എം.ഐ.എമ്മിന്റെയും എസ്.ഡി.പി.ഐയുടെയും പ്രശ്‌നങ്ങള്‍ സമാനമാണ്. താലിബാനെ ഒരിക്കലും കല്‍ബുര്‍ഗി അംഗീകരിക്കില്ലെന്നും രവി പറഞ്ഞു.

Update: 2021-08-31 14:25 GMT
Advertising

ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ താലിബാനോട് ഉപമിച്ച ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. 'അയാളൊരു  കുട്ടിയാണ്, ലോകരാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ല' എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം. താലിബാനെ യു.എ.പി.എ പ്രകാരം നിരോധിക്കാന്‍ ബി.ജെ.പി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മോദിയുടെ വക്താക്കള്‍ അവരുടെ എതിരാളികളോടെല്ലാം അഫ്ഗാനിസ്ഥാനില്‍ പോവാന്‍ പറയുന്നു. താലിബാനിയെന്ന് വിളിക്കുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പോയി മൂന്ന് ബില്യന്‍ ഡോളര്‍ ചെലവഴിച്ച ഏകവ്യക്തി മോദി മാത്രമാണ്. താലിബാനെ ഇതുവരെ മോദി തീവ്രവാദസംഘടനകളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. ഇതുവരെ താലിബാന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും ഉവൈസി പറഞ്ഞു.

ഇന്ന് രാവിലെ കര്‍ണാകയിലെ കല്‍ബുര്‍ഗിയില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സി.ടി രവി താലിബാന്‍ പരാമര്‍ശം നടത്തിയത്. എ.ഐ.എം.ഐ.എം കര്‍ണാടകയിലെ താലിബാനാണ്. താലിബാന്റെയും എ.ഐ.എം.ഐ.എമ്മിന്റെയും എസ്.ഡി.പി.ഐയുടെയും പ്രശ്‌നങ്ങള്‍ സമാനമാണ്. താലിബാനെ ഒരിക്കലും കല്‍ബുര്‍ഗി അംഗീകരിക്കില്ലെന്നും രവി പറഞ്ഞു.

ഹബ്ബള്ളി-ധര്‍വാദ്, ബെലഗാവി, കല്‍ബുര്‍ഗി എന്നീ മൂന്ന് കോര്‍പറേഷനുകളിലേക്കാണ് സെപ്റ്റംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നതെങ്കിലും എ.എ.പി, എ.ഐ.എം.ഐ.എം എന്നീ പാര്‍ട്ടികളും മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന 55 വാര്‍ഡുകളില്‍ 21 എണ്ണത്തിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News