മന്ത്രിമാരുടെ യോഗം വിളിച്ച് ഗെഹ്‌ലോട്ട്; സോണിയയെ കാണാൻ സച്ചിൻ പൈലറ്റ് ഡൽഹിയിൽ

സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗെഹ്‌ലോട്ട് ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അറിയിച്ചു

Update: 2022-09-27 15:48 GMT
Advertising

ജയ്പൂർ: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മന്ത്രിമാരുടെ യോഗം വിളിച്ചു. ജയ്പൂരിൽ ഗെഹ്‌ലോട്ടിന്റെ വസതിയിലാണ് യോഗം. സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയെ കാണാനായി ഡൽഹിയിലെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധിയിൽ തന്റെ പക്ഷം വിശദീകരിക്കാനാണ് സച്ചിൻ സോണിയയെ കാണുന്നത്.

അതിനിടെ ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ച രാത്രി നടന്ന രാഷ്ട്രീയ നാടകത്തിന് ശേഷം ആദ്യമായാണ് ഗെഹ്‌ലോട്ട് സോണിയയുമായി സംസാരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം സോണിയയെ അറിയിച്ചു.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങൾ സങ്കീർണമായതോടെ സോണിയാ ഗാന്ധി കൂടുതൽ നേതാക്കളുമായി ചർച്ച നടത്താനുള്ള ഒരുക്കത്തിലാണ്. എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സോണിയ നാളെ ആന്റണിയുമായി ചർച്ച നടത്തും. ദിഗ്‌വിജയ് സിങ്, കമൽനാഥ് എന്നീ പേരുകളാണ് ഹൈക്കമാൻഡ് പരിഗണനയിലുള്ളത്. ഇവരും മത്സരിക്കാൻ തയ്യാറാവുമോ എന്ന കാര്യം വ്യക്തമല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News