കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ട്: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

സാങ്കേതിക -സാമ്പത്തിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ അനുമതിയെന്ന് മന്ത്രി

Update: 2022-03-16 09:17 GMT
Advertising

കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്.  ആസൂത്രണം ചെയ്തിരിക്കുന്ന രീതിയിൽ നിർമാണം നടത്തിയാൽ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല.

കേരളത്തിലെ എംപിമാർ സിൽവർ ലൈനിനെതിരെ വൈകാരികമായി പ്രതികരിക്കുന്നു. സാങ്കേതിക -സാമ്പത്തിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അന്തിമ അനുമതിയെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ഹൈബി ഈഡന്‍റെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് അന്തിമ അനുമതിയല്ല. കേരളത്തിൽ നിന്ന് വലിയ എതിർപ്പുകളാണ് കെ.റെയില്‍ വിഷയത്തില്‍ ഉയരുന്നത്. ഈ ആശങ്കകളെ ഗൗരവത്തില്‍ കാണുന്നു. സംസ്ഥാന സർക്കാരിന് പ്രാഥമികാനുമതിയാണ് വിഷയത്തില്‍ നല്‍കിയിട്ടുള്ളത്. പാരിസ്ഥികപഠനമടക്കം നടത്തി ജനങ്ങളുടെ ആശങ്കകള്‍ തീര്‍ത്തിട്ടേ അന്തിമ  അനുമതി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News