അതീഖിന്റെ ജീവൻ രക്ഷിക്കണം, എയിംസിലേക്ക് മാറ്റണം: ഭാര്യ സൻജിത

2020ൽ സിദ്ദീഖ് കാപ്പനൊപ്പം ഹത്രസിലേക്കുള്ള യാത്രയിലാണ് അതീഖുർ റഹ്മാനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്

Update: 2022-09-07 02:07 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ഹത്രസ് കേസിൽ ജയിലിൽ കഴിയുന്ന ക്യാമ്പസ് ഫ്രണ്ട് മുൻ ദേശീയ ട്രഷറർ അതീഖുർ റഹ്മാന്റെ ജീവൻ രക്ഷിക്കണമെന്ന് ഭാര്യ സൻജിദ റഹ്മാൻ. ജയിലിൽ കഴിയുന്ന അതീഖിന്റെ ഇടതുവശം തളർന്നുപോയെന്നും എത്രയും വേഗം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും സൻജിത മീഡിയവണിനോട് പറഞ്ഞു.

2020ൽ സിദ്ദീഖ് കാപ്പനൊപ്പം ഹത്രസിലേക്കുള്ള യാത്രയിലാണ് അതീഖുർ റഹ്മാനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ, ജയിലിൽ തുടർചികിത്സ ലഭ്യമായില്ല . ഇതോടെയാണ് ആരോഗ്യനില മോശമായത്.

ലഖ്‌നോവിലെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മതിയായ ചികിത്സ നൽകാതെ കഴിഞ്ഞ ദിവസം ജയിലിലേക്ക് മാറ്റി . അതീഖിന് ഇപ്പോൾ ആരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും സൻജിത പറഞ്ഞു.' സ്വന്തം മക്കളെ പോലും അദ്ദേഹം തിരിച്ചറിയുന്നില്ല. ഉപ്പയെ കാണണമെന്ന് പറഞ്ഞു മക്കൾ വാശിപിടിക്കുകയാണ്. മക്കൾ ഏറെ വിഷമത്തിലാണ്. ഉപ്പ എപ്പോഴാണ് വരികയെന്ന് മക്കൾ ചോദിക്കുന്നു. അതീഖിന് എത്രയും വേഗം ജാമ്യംനൽകി പുറത്തിറക്കണമെന്ന് അപേക്ഷിക്കുകയാണ്- സന്‍ജിത പറഞ്ഞു.  

യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News