ഔറംഗാബാദ് ഇനി 'സംബാജി നഗർ', ഉസ്മാനാബാദ് 'ധാരാശിവ്'-പേരുമാറ്റങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ശിവസേന തലവനായിരുന്ന ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്

Update: 2023-02-24 16:47 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിലെ ചരിത്രപ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റാനുള്ള സംസ്ഥാന ഭരണകൂടത്തിന്‍റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി സംബാജി നഗർ എന്നും ഉസ്മാനാബാദ് ധാരാശിവ് എന്നും അറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്.

മഹാരാഷ്ട്രാ സര്‍ക്കാരിന്‍റെ തീരുമാനത്തിൽ എതിർപ്പില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണ് ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പുത്രൻ സംബാജി മഹാരാജിന്റെ പേരാണ് ഔറംഗാബാദിന് നല്‍കിയിരിക്കുന്നത്. ഉസ്മാനാബാദിന് പഴയ നാമം നൽകുകയാണെന്നാണ് വിശദീകരണം.

ശിവസേന ആചാര്യനായിരുന്ന ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. 2022ൽ സർക്കാർ തകരുന്നതിനു തൊട്ടുമുൻപ് ഉദ്ദവ് താക്കറെ ഭരണകൂടം നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. മഹാവികാസ് അഘാഡി സഖ്യകക്ഷികളായിരുന്ന കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് മറികടന്നായിരുന്നു ഇത്.

Summary: The Union government has approved the renaming of Maharashtra's Aurangabad as Chhatrapati Sambhajinagar and Osmanabad city as Dharashiv

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News