വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുഫ്തി സൽമാൻ അസ്ഹരിക്ക് ജാമ്യം

ഡിസംബർ 24ന് മൊഡാസയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മൂന്നാമത്തെ കേസ് കൂടി നിലനിൽക്കുന്നതിനാൽ അസ്ഹരിയുടെ മോചനം വൈകും

Update: 2024-02-11 16:15 GMT
Editor : Shaheer | By : Web Desk

മുഫ്തി സല്‍മാന്‍ അസ്ഹരി

Advertising

അഹ്മദാബാദ്: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ മതപണ്ഡിതൻ മുഫ്തി സൽമാൻ അസ്ഹരിക്ക് ജാമ്യം. ഗുജറാത്തിലെ കച്ച് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാമത്തെ കേസിലാണു നടപടി.

കച്ചിലെ സമഖിയാലിയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽമാൻ അസ്ഹരിയെ അറസ്റ്റ് ചെയ്തത്. നേരത്തെ ബച്ചാവുവിലെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനുശേഷം രാജ്‌കോട്ട് സെൻട്രൽ ജയിലിലേക്കു മാറ്റുകയുമായിരുന്നു. രണ്ടാമത്തെ കേസിലും കോടതി ജാമ്യം അനുവദിച്ചതോടെ അദ്ദേഹത്തെ ആർവല്ലി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇവിടെ മൊഡാസ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി അസ്ഹരിക്കെതിരെ നിലവിലുണ്ട്.

ജനുവരി 31നാണ് ആദ്യത്തെ കേസിനാസ്പദമായ പ്രസംഗം നടന്നത്. ജുനദ്ഗഢിൽ നടന്ന പരിപാടിയിൽ സൽമാൻ അസ്ഹരി നടത്തിയ പ്രസംഗം മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്. ഫെബ്രുവരി അഞ്ചിന് മുംബൈയിൽ വച്ച് അദ്ദേഹം അറസ്റ്റിലായി.

കേസിൽ ബച്ചാവു കോടതി ജാമ്യം അനുവദിച്ചതിനു പിറ്റേ ദിവസം കച്ച് പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സമഖിയാലിയിൽ നടന്ന പരിപാടിയിലെ പ്രസംഗത്തിലായിരുന്നു നടപടി. ഡിസംബർ 24ന് ആർവല്ലിയിലെ മൊഡാസയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു മൂന്നാമത്തെ കേസ്.

Summary: Gujarat court grants bail to Mufti Salman Azhari in ‘hate speech’ case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News