നുപൂർ ശർമയെ പിന്തുണച്ച ബജ്റംഗ് ദൾ പ്രവർത്തകന് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ 10-12 പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ചെന്നാണ് പരാതി

Update: 2022-07-21 04:06 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻവക്താവ് നൂപുർ ശർമയെ പിന്തുണച്ച് പ്രസ്താവന നടത്തിയ ബജ്റംഗ് ദൾ പ്രവർത്തകന് നേരെ ആക്രമണം. മധ്യപ്രദേശിലെ അഗർ ടൗണിലാണ് സംഭവം. ആയുഷ് ജാദം എന്നയാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. തലക്കാണ് ഇയാൾക്ക് പരിക്കേറ്റത്. ഇയാളുടെ സുഹൃത്തിന്റെ പരാതിയിൽ 13 പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 ബൈക്കിൽ ഉജ്ജൈൻ റോഡിലൂടെ പോകുമ്പോൾ 10-12 പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തി പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ചതായാണ് പരാതി. 'തടഞ്ഞു നിർത്തി ആയുഷ് ജദാം ആണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞപ്പോൾ അവർ കത്തികളും വാളുകളും ഉൾപ്പെടെയുള്ള മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് എന്നെ ആക്രമിച്ചു. നൂപൂർ ശർമ്മയെ പിന്തുണച്ചതിന് എന്റെ തല വെട്ടുമെന്ന് അവർ പറഞ്ഞു,' അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ അഗർ ടൗണിൽ കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് രാകേഷ് സാഗർ പറഞ്ഞു.കഴിഞ്ഞ മാസം നൂപൂർ ശർമ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലെ അമിത് മെഡിക്കൽ സ്റ്റോർ ഉടമയായ ഉമേഷ് കോൽഹെയാണ ജൂൺ 21-ന് ആദ്യമായി കൊല്ലപ്പെടുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലും കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News