ജെഡിയു നേതാവ് കൈലാഷ് മഹ്തോയുടെ കൊലപാതകം; ഒരാൾ പിടിയിൽ
കഴിഞ്ഞ ദിവസമാണ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ചത്. കതിഹാറിലെ ബരാരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം
Update: 2023-04-29 06:53 GMT


ഡൽഹി: ജെഡിയു നേതാവ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മുഹമ്മദ് ജലീൽ എന്നയാളാണ് അറസ്റ്റിലായതെന്ന് കതിഹാർ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു. മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്ന് എസ്പി എഎൻഐയോട് പറഞ്ഞു. മഹ്തോയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കൈലാഷ് മഹ്തോ വെടിയേറ്റ് മരിച്ചത്. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഏകദേശം 4-5 റൗണ്ട് വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്നും കതിഹാർ എസ്ഡിപിഒ ഓം പ്രകാശ് എഎൻഐയോട് പറഞ്ഞു. കതിഹാറിലെ ബരാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.