ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയെന്ന് ആരോപണം: സിറ്റിങ് എംപി തൃണമൂലിൽ ചേർന്നു

ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് മെയ് 25നാണ് വോട്ടെടുപ്പ്

Update: 2024-05-19 14:52 GMT
BJP accused of being an anti-tribal party: Sitting MP joins Trinamool,loksabhaelections2024,latestnews,
AddThis Website Tools
Advertising

കൊൽക്കത്ത: ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയാണെന്ന് ആരോപിച്ച് ബിജെപി നേതാവും സിറ്റിങ് എംപിയുമായ കുനാർ ഹെംബ്രാം പാർട്ടി വിട്ട് ഭരണകക്ഷിയായ തൃണമൂലിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ജാർഗ്രാം സീറ്റിൽ നിന്നുള്ള നേതാവാണ് കുനാർ.

''ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല'' തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നേതൃത്വം നൽകിയ റാലിയിൽ പങ്കെടുക്കവേ കുനാർ പറഞ്ഞു. ഇത്തവണ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.

ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം മനസ്സിലാക്കിയതായി അഭിഷേക് പറഞ്ഞു. അതേസമയം കുനാർ ബിജെപിയിൽ നിന്നോ ലോക്സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ബങ്കുര ജില്ലയിലെ ബിഷ്ണുപുരിലെ റാലിയിൽ പങ്കെടുക്കവേയാണ് കുനാർ ഹെംബ്രാം ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് മോദി ഞായറാഴ്ച ബംഗാളിലെത്തിയത്.

 ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് ആറാം ഘട്ടമായ മെയ് 25നാണ് വോട്ടെടുപ്പ് നടക്കുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News