അവധ് പിടിക്കാൻ ഗുജറാത്തിൽ നിന്ന് 165 പേർ; യു.പി യില്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് ബി.ജെ.പി

വീടുകൾ തോറും കയറിയിറങ്ങാനാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം

Update: 2022-01-01 13:40 GMT
Advertising

ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് ബി.ജെ.പി. സംസ്ഥാനത്തെ ഏറ്റവും പ്രധാന പവിശ്യയായ അവധ് പിടിക്കാൻ ഗുജറാത്തിൽ നിന്ന് 165 പാർട്ടിപ്രവർത്തകരെ പാര്‍ട്ടി കേന്ദ്ര കമ്മറ്റി നിയമിച്ചു. അയോധ്യയും ലക്‌നൗവുമടക്കം തന്ത്രപ്രധാനമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവിശ്യയാണ് അവധ്.

വീടുകൾ തോറും കയറിയിറങ്ങാനും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉത്തർപ്രദേശിൽ  തുടരാനുമാണ് തങ്ങൾക്ക് ലഭിച്ച നിർദേശം എന്ന് അവധിന്‍റെ ചുമതലയേല്‍പ്പിക്കപ്പെട്ട  പ്രവർത്തകർ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യോട്  പറഞ്ഞു. അവധ് പ്രവിശ്യയിൽ 82 സീറ്റുകളും പിടിക്കാൻ ഇക്കുറി കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു.അവധിലേക്ക് മാത്രമായാണ് തങ്ങളെ നിയമിച്ചത് എന്നും മറ്റുപ്രവിശ്യകളിൽ മറ്റുസംസ്ഥാനങ്ങളിലെ പ്രവർത്തകരെ കേന്ദ്ര കമ്മറ്റി നിയമിക്കുമെന്നും പ്രവര്‍ത്തകര്‍  പറഞ്ഞു. 

നേരത്തെ സംസ്ഥാനത്തെ ബ്രാഹ്‌മണ വോട്ടുകൾ പിടിക്കാൻ 25 ദിവസത്തെ ടാർജറ്റ് നിശ്ചയിച്ച് ഡിസംബറിൽ  നാലംഘ സമിതിയെ ബി.ജെ.പി നിയമിച്ചിരുന്നു. ഇവര്‍ 80 ലധികം ബ്രാഹ്‌മണസംഘടനകളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ. ബ്രാഹ്‌മണ വിഭാഗത്തെ സർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ്  സമിതിയുടെ ചുമതല.

ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രധാന പ്രവിശ്യയായ അവധ് രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തിട്ടുണ്ട്.  വി.പി സിങ് ഫത്തേപ്പൂർ സിക്രിയിൽ നിന്നും ഇന്ദിരാ ഗാന്ധി റായ്ബറേലിയിൽ നിന്നും അടൽ ബിഹാരി വാജ്‌പേയി ലകനൗവിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News