ജുഡീഷ്യറിയെ സ്വാധീനിക്കാൻ ബിജെപി ശ്രമം: ബൃന്ദ കാരാട്ട്

ത്രിപുരയിൽ കോൺഗ്രസുമായി കൈകോർത്തത് ബിജെപിയെ നേരിടാനാണെന്നും ഇടത് -കോൺഗ്രസ് സഖ്യത്തിനു അനുകൂല സാഹചര്യമാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു

Update: 2023-02-12 13:29 GMT

ബൃന്ദ കാരാട്ട്

Advertising

ഡല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി എസ് അബ്ദുൽ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ചതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ജുഡീഷ്യറിയെ സ്വാധീനിക്കാനാണ് ബിജെപി ശ്രമമെന്ന് അവർ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാർ വിരമിച്ചു ഒരു മാസം തികയുന്നതിന് മുൻപേ പുതിയ പദവികൾ നൽകുന്നത് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച രഞ്ജൻ ഗോഗോയിയെ എംപിയാക്കിയെന്നും ബൃന്ദ പറഞ്ഞു.

ത്രിപുരയിൽ കോൺഗ്രസുമായി കൈകോർത്തത് ബിജെപിയെ നേരിടാനാണെന്നും ഇടത് -കോൺഗ്രസ് സഖ്യത്തിനു അനുകൂല സാഹചര്യമാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒരുമിച്ചു പോരാടുന്നത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും വോട്ടിന് വേണ്ടിയല്ല, ത്രിപുരയുടെ ഭാവിക്ക് വേണ്ടിയാണ് ഈ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു.

ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ആന്ധ്രാ പ്രദേശ് ഗവർണറായി നിയമിച്ചതിനെതിരെ എ.എ റഹീം എം.പിയും രംഗത്തു വന്നിരുന്നു. ഭരണഘടനാ മൂല്യങ്ങൾക്ക് യോജിക്കാത്തതാണ് കേന്ദ്രനീക്കം. തീരുമാനം അപലപനീയമാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നുമായിരുന്നു എ.എ റഹീം വിമര്‍ശനം.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News