ബ്രാഹ്‌മണർക്ക് കൂടുതൽ സീറ്റുകൾ നൽകി യുപിയിൽ ബിജെപിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക
കർഷക സമരം മുൻനിർത്തി ബിജെപിക്കെതിരെ സമുദായങ്ങൾ ഒന്നിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു
ഉത്തർ പ്രദേശിൽ ബ്രാഹ്‌മണർക്ക് കൂടുതൽ സീറ്റുകൾ നൽകി ബിജെപിയുടെ പുതിയ സ്ഥാനാർത്ഥി പട്ടിക. 91 പേരുടെ ബിജെപി പട്ടികയിൽ 21 ബ്രാഹ്‌മണ സ്ഥാനാർത്ഥികൾ.
അതേസമയം വിവിധ സമുദായങ്ങൾ ബിജെപിയെ കൈവിടുന്നു എന്നതാണ് നിലവിലെ ചിത്രം. കർഷക സമരം മുൻനിർത്തി ബിജെപിക്കെതിരെ സമുദായങ്ങൾ ഒന്നിക്കുന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. ജാട്ട് സമുദായം ബിജെപിയിൽ നിന്ന് അകന്ന് നിൽക്കുകയാണ്. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 200 ജാട്ട് നേതാക്കളെ വിളിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള തീരുമാനമായിരുന്നു ആർ എൽഡി യെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നത്. എന്നാൽ ആർഎൽഡി പ്രസിഡണ്ട് ജയന്ത് ചൗദരി ഇതിന് തയ്യാറായിട്ടില്ല.
ബിജെപിക്ക് വേണ്ടി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.