ഷിൻഡെ പക്ഷത്തിന് തിരിച്ചടി; ശിവാജി പാർക്കിലെ ദസറ റാലിക്ക് ഉദ്ധവ് പക്ഷത്തിന് അനുമതി

പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ടും ന​​യ​​ങ്ങ​​ളും പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ദ​​സ​​റ റാ​​ലി 1966 മു​​ത​​ൽ ശി​​വാ​​ജി പാ​​ർ​​ക്കി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദ​​സ​​റ റാ​​ലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.

Update: 2022-09-23 16:20 GMT
Advertising

മും​​ബൈ: ശി​​വാ​​ജി പാ​​ർ​​ക്കിൽ ദ​​സ​​റ റാ​​ലി​​ നടത്താൻ​ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലെ ശിവസേന പക്ഷത്തിന് ബോംബെ ഹൈകോടതിയുടെ അനുമതി. ശിവസേനയിലെ ഏ​​ക്​​​നാ​​ഥ്​ ഷി​​ൻ​​ഡെ​​യു​​ടെ വി​​മ​​ത​​പ​​ക്ഷത്തിന് വിധി വൻ തിരിച്ചടിയായി.

ശി​​വാ​​ജി പാ​​ർ​​ക്കി​​ലെ ദ​​സ​​റ റാ​​ലി​​ക്ക്​ ഇരുപക്ഷത്തിനും മും​​ബൈ ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചിരുന്നു. ന​​ഗ​​ര​​സ​​ഭയുടെ വിലക്കിനെതിരെ ബോം​​​ബെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പിക്കുകയും ഉദ്ധവ് പക്ഷം അനുമതി നേടിയെടുക്കുകയുമായിരുന്നു. ജുഡീഷ്യറിയിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കപ്പെട്ടുവെന്ന് വിധിയെ സ്വാഗതം ചെയ്ത് ഉദ്ധവ് വിഭാഗം പ്രതികരിച്ചു.

താക്കറെ പക്ഷത്തിന് അനുമതി നിഷേധിച്ച ബിഎംസി ഉത്തരവ് ''നിയമ പ്രക്രിയയുടെ വ്യക്തമായ ദുരുപയോഗം'' ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആർ.ഡി ധനുക, കമൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഒക്ടോബർ രണ്ടു മുതൽ ഒക്ടോബർ ആറു വരെ ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നൽകിയത്.

സെപ്തംബർ 21 ന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എതിരാളികളായ സേനാ വിഭാഗത്തിലെ എംഎൽഎ സദാ സർവങ്കറും സമാനമായ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ബിഎംസി താക്കറെ ക്യാമ്പിന് അനുമതി നിഷേധിച്ചത്. ഒരു വിഭാഗത്തിന് അനുമതി നൽകിയാൽ അത് ക്രമസമാധാന ശ്രമങ്ങളിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംസി അനുമതി നിഷേധിച്ചത്.

പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ടും ന​​യ​​ങ്ങ​​ളും പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ദ​​സ​​റ റാ​​ലി 1966 മു​​ത​​ൽ ശി​​വാ​​ജി പാ​​ർ​​ക്കി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പാർട്ടി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞതോടെ ഇത്തവണത്തെ ദ​​സ​​റ റാ​​ലിക്ക് ശിവസേന പ്രവർത്തകർ ഏറെ പ്രധാന്യം കൽപിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News