ചരമദിനത്തിൽ അംബേദ്കറെ കാവി ഷർട്ടണിയിച്ച് ഹിന്ദുത്വ സംഘടന
ഇത്തരം മതഭ്രാന്തൻമാരെ ചങ്ങലക്കിടണമെന്ന് വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ക്കാപ്പിയന്‍ തിരുമാവളവന്‍ ആവശ്യപ്പെട്ടു.
ചെന്നൈ: ചരമവാർഷികദിനത്തിൽ ഡോ. ബി.ആർ അംബേദ്കറുടെ ചിത്രത്തിൽ കാവി ഷർട്ടണിയിച്ചും നെറ്റിയിൽ ഭസ്മം ചാർത്തിയും തീവ്ര ഹിന്ദുത്വ സംഘടന. തമിഴ്നാട്ടിലെ ഹിന്ദുത്വ അനുകൂല സംഘടനയായ ഹിന്ദു മക്കൾ കച്ചിയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ചിത്രം പ്രചരിച്ചതിനെ തുടർന്ന് വ്യാപക വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.
കാവി ഷർട്ടിട്ട് നെറ്റിയിൽ ഭസ്മം ചാർത്തിയുളള ഡോ. ബി.ആർ അംബേദ്കറുടെ പോസ്റ്റർ പങ്കുവെച്ച് വിടുതലൈ ചിരുതൈകൾ കച്ചി നേതാവും പാർലമെന്റ് അംഗവുമായ തോൽക്കാപ്പിയൻ തിരുമാവളവൻ ഇതിനെതിരെ രംഗത്തുവന്നു. വിഷ്ണുവിനോടോ ബ്രഹ്മാവിനോടോ പ്രാർത്ഥിക്കാൻ വിസമ്മതിച്ച അംബേദ്കറെ കാവിവൽക്കരിക്കുകയാണെന്ന് പോസ്റ്ററിനെ അപലപിച്ച് തിരുമാവളവൻ പറഞ്ഞു.
#சனாதன சங்கத்துவ வர்ணாஸ்ரம பாகுபாடுகளை- பார்ப்பனீய மனுஸ்மிருதி மேலாதிக்கத்தை- தன் இறுதிமூச்சு வரையில் மூர்க்கமாக எதிர்த்து 10இலட்சம் பேருடன் இந்து மதத்திலிருந்து வெளியேறி மதவெறியர்களின் பல்லைப் பிடுங்கிய புரட்சியாளர் அம்பேத்கர் அவர்களை இழிவுபடுத்தும் மதவாத மனநோயாளிகளை மிக (1/2).. pic.twitter.com/PINQVC4hlx
— Thol. Thirumavalavan (@thirumaofficial) December 6, 2022
അംബേദ്കറെ കാവി കുപ്പായവും നെറ്റിയിൽ ഭസ്മവും ധരിച്ച് ചിത്രീകരിച്ച ഇത്തരം മതഭ്രാന്തന്മാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തിരുമാവളവൻ ട്വീറ്റ് ചെയ്തു. അതേസമയം ബോധവൽക്കരണം നടത്താനാണ് ബി.ആർ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.