സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള യുപി സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതി
പ്രക്ഷോഭകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കാൻ കോടതി നിർദേശം നല്‍കി
Update: 2022-02-12 05:44 GMT
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള യുപി സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതി. യുപിസർക്കാർ നീക്കം ചട്ട ലംഘനമാണെന്നും ഉത്തരവ് റദ്ദാക്കേണ്ടി വരുമെന്നും ജ.ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പ്രക്ഷോഭകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കാൻ കോടതി നിർദേശിച്ചു. 234 പേർക്കാണ് സര്‍ക്കാര്‍ നോട്ടീസ് നൽകിയിരുന്നത്. എന്നാല്‍ ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നില്ല.
നേരത്തെ സി.എ.എ വിരുദ്ധ പ്രക്ഷോപങ്ങളില്‍ പങ്കെടുത്ത ആയിരത്തിലധികം പേർക്കെതിരെ യു.പി സര്‍ക്കാര്‍ കേസെടുത്തിരുന്നു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെ ഹനിക്കാനാവുമെന്ന് കോടതി ചോദിച്ചു. ഈ മാസം 18 ന് ഹരജി വീണ്ടും പരിഗണിക്കും.