ഹിമാചൽ പ്രദേശിൽ പ്രചാരണം മുറുകുന്നു; മല്ലികാർജുൻ ഖാർഗെ ഇന്നെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തിയേക്കും
ഷിംല: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നെത്തും. രണ്ട് ദിവസത്തെ പ്രചാരണപരിപാടികളിലാണ് ഖാർഗെ പങ്കെടുക്കുക. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഹിമാചലിൽ തുടരുകയാണ്. തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിമാചൽ പ്രദേശിൽ പ്രചാരണം ശക്തമാകുന്നു.
മികച്ച പ്രതികരണം ജനങ്ങളിൽ നിന്ന് ലഭിക്കുന്നു എന്നാണ് കോൺഗ്രസ് ക്യാമ്പ് വ്യക്തമാക്കുന്നത്. ബി.ജെ.പി സമ്മർദത്തിലാണ്, അതുകൊണ്ടാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നത് എന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഹിമാചലിൽ എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് ചണ്ഡീഗട്ടിലും ഷിംലയിലും പ്രചാരണം നടത്തും. വൈകുന്നേരം ഷിംലയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്വന്തം സംസ്ഥാനത്ത് തുടർഭരണത്തിനായി തീവ്ര ശ്രമത്തിലാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ളവരും സംസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ പ്രചാരണത്തിന് ഹിമാചലിൽ എത്തിയേക്കും.