അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോ?-അഖിലേഷിനോട് അമിത് ഷാ

അഖിലേഷ് യാദവ് സർക്കാർ 'മാഫിയ രാജും' 'ഗുണ്ടാരാജും' പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി

Update: 2022-01-01 10:46 GMT
Editor : afsal137 | By : Web Desk
Advertising

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോയെന്ന് അമിത് ഷാ. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോടാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ ചോദ്യം. ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ എസ്പി നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ നടത്തിയത്.

അഖിലേഷ് യാദവ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു, പക്ഷേ തിയതി അറിയിച്ചുരുന്നില്ല. ഇതിനു പിന്നാലെയാണ് അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാനാകുമോയെന്ന അമിത് ഷായുടെ ചോദ്യം. അഖിലേഷ് യാദവ് സർക്കാർ 'മാഫിയ രാജും' 'ഗുണ്ടാരാജും' പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ക്രമസമാധാന പാലനത്തിൽ വീഴ്ച വരുത്തിയ അഖിലേഷിൽ നിന്നും യുപി തിരിച്ചു പിടിച്ചത് യോഗി ആദിത്യനാഥാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ബറേലിയിൽ സംസാരിക്കവെയാണ് ഷായുടെ പ്രതികരണം്. കഴിഞ്ഞ ദിവസം രാമക്ഷേത്രം സന്ദർശിച്ച ഷാ അയോധ്യയിലും സന്ത് കബീർ നഗറിലും പൊതുറാലികളെ അഭിസംബോധന ചെയ്തു.

2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 312 സീറ്റുകളിലും സമാജ് വാദി പാർട്ടി 47 സീറ്റിലും ബിഎസ്പി 19 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ ഏഴ് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News