കാളിദേവിയെ കുറിച്ചുള്ള പരാമർശം; മഹുവാ മൊയ്ത്ര എംപിക്കെതിരെ മധ്യപ്രദേശിൽ കേസ്

ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

Update: 2022-07-06 12:20 GMT
Advertising

മധ്യപ്രദേശ്: കാളിദേവിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിലൂടെ മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്ര എംപിക്കെതിരെ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.

വിവാദ പരാമർശം നടത്തിയ തന്നെ പാർട്ടി കൈയൊഴിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മഹുവ മൊയ്ത്ര അൺഫോളോ ചെയ്തിരുന്നു. തന്റെ സങ്കൽപത്തിലുള്ള കാളിദേവി മാംസം ഭക്ഷിക്കുകയും മദ്യം സേവിക്കുകയും ചെയ്യുന്ന ദേവതയാണ് എന്നായിരുന്നു മഹുവ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്ത്യ ടുഡേയുടെ പരിപാടിയിലായിരുന്നു അഭിപ്രായ പ്രകടനം. ലീന മണിമേഖല സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

ദൈവങ്ങളെ എങ്ങനെ കാണുന്നു എന്നത് വ്യക്തികളുടെ അവകാശമാണ്. ഉദാഹരണത്തിന് നിങ്ങൾ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോയാൽ, അവിടെ പൂജ ചെയ്യുമ്പോൾ ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നു. എന്നാൽ ഉത്തർപ്രദേശിൽ പോയി ദൈവത്തിന് വിസ്‌കി പ്രസാദമായി നൽകുന്നുവെന്ന് പറഞ്ഞാൽ, അത് മതനിന്ദയാണെന്ന് അവർ പറയും'. മഹുവ പറഞ്ഞു.എന്നാൽ മഹുവയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാമർശത്തെ അലപിക്കുന്നതായും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. മൊയ്ത്ര ഇപ്പോൾ ടിഎംസി മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ മാത്രമാണ് ട്വിറ്ററിൽ പിന്തുടരുന്നത്.


Full View

Case filed against Trinamool Congress MP Mahua Moitra MP for allegedly hurting religious sentiments with controversial reference to Kalidevi

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News