പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി

1984ലെ സിഖ് കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ബിജെപി എംപി അപരാജിത സാരംഗി പ്രിയങ്കക്ക് ബാഗ് നൽകിയത്.

Update: 2024-12-20 10:06 GMT
Advertising

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതി ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽനിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എന്ന് എഴുതിയിരിക്കുന്നത്. 1984ലെ സിഖ് കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കക്ക് ബാഗ് നൽകിയത്. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തതെന്ന് പുതുതലമുറ ഓർക്കണമെന്നും അതിനാണ് പ്രിയങ്കക്ക് ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു.

''ബഹുമാനപ്പെട്ട എംപിക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും ഒന്ന് അവർക്ക് സമ്മാനിച്ചു. സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അവർ കൈപ്പറ്റി''-അപരാജിത പറഞ്ഞു.

ശീതകാല സമ്മേളനത്തിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ പടമുള്ള ബാഗും ബംഗ്ലാദേശിലെ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും ധരിച്ച് പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു. പ്രിയങ്ക രാഹുലിനെക്കാൾ വലിയ ദുരന്തമാണ് എന്നായിരുന്നു ബാഗ് ധരിച്ചെത്തിയതിനെ കുറിച്ചുള്ള ബിജെപിയുടെ പ്രതികരണം. താൻ എന്താണ് ധരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് താനാണ് എന്നായിരുന്നു ഇതിന് പ്രിയങ്കയുടെ മറുപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News