അപൂർവരോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നൽകി കേന്ദ്രം

ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും നികുതിയില്ല

Update: 2023-03-30 08:23 GMT
Advertising

ന്യൂഡൽഹി: അപൂർവരോഗങ്ങളുടെ മരുന്നിന് നികുതിയിളവ് നൽകി കേന്ദ്രം . 10 ശതമാനം കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിത്. ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും നികുതിയില്ല.SMA രോഗത്തിന്റെ മരുന്നിന് നേരത്തെ തീരുവ ഇളവുണ്ടായിരുന്നു.

Full View

അപൂർവരോഗങ്ങളുടെ ചികിത്സക്ക് കോടികൾ  ചെലവ് വരുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾ അയച്ച കത്തുകൾ പരിഗണിച്ചാണ് തീരുമാനം. ചില അർബുദ മരുന്നുകൾക്കും ഇളവ് ഉണ്ട്.

ഇളവ് ലഭിക്കണമെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഇവരിൽ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇറക്കുമതി ചെയ്യുന്ന ആളുകൾക്കാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News