'മൂന്ന് മാസമായി മോദിക്ക് വിശ്രമമുണ്ടായിരുന്നില്ല'; പ്രശംസിച്ച് ചന്ദ്രബാബു നായിഡു

മുഴുവൻ സമയവും മോദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാർ

Update: 2024-06-07 07:40 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: എൻ.ഡി.എ പാർലമെന്ററി പാർട്ടിയോഗം ഡൽഹിയിൽ ചേർന്നു. സർക്കാർ രൂപീകരണ ചർച്ചയിൽ സഖ്യകക്ഷികളുമായുള്ള തർക്കം തുടരുന്നതിനിടെയാണ് യോഗം ചേർന്നത്. പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുത്തു.

മൂന്ന് മാസമായി പ്രധാനമന്ത്രിയ്ക്ക് വിശ്രമമുണ്ടായില്ലെന്നും മോദിയുടെ പ്രചാരണം ആന്ധ്രയിൽ വലിയ മാറ്റമുണ്ടാക്കിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. 'കഴിഞ്ഞ പത്ത് വർഷം വലിയ നേട്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 40 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഒരുപാട് നേതാക്കളെ കണ്ടു. പക്ഷേ ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയതിന് മോദിയോട് നന്ദി പറയുന്നു. മൂന്നാം ഊഴത്തിൽ മോദി ഇന്ത്യയെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റും..'..നായിഡു പറഞ്ഞു.

അതേസമയം, മുഴുവൻ സമയവും മോദിക്കൊപ്പമുണ്ടാകുമെന്ന് യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു. മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുന്നു. നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കും.മോദിക്ക് ഒപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും നിതീഷ് പറഞ്ഞു.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News