പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി മന്ത്രിസഭ വിപുലീകരണം നാളെ

ദലിത്, ജാട്ട് വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ വിപുലീകരണം

Update: 2021-09-25 12:10 GMT
Advertising

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ വിപുലീകരണം നാളെ നടക്കും. പുതിയ മന്ത്രിമാർ വൈകിട്ട് 4.30 ന് സത്യപ്രതിഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി എ.ഐ.സി.സി പ്രസിഡൻറ് സോണിയ ഗാന്ധിയ്ക്ക് കൈമാറി. ദലിത്, ജാട്ട് വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭ വിപുലീകരണം നടക്കുക.

അമരീന്ദർ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ബാൾബിർ സിദ്ധു, ഗുർപ്രീത് സിങ്ങ് കാൻങ്കർ, സുന്ദർ ഷാം അറോറ, സദ്ദു സിങ് ധരംസോട്ട്, റാണാ ഗുർമിത് സിങ്ങ് സോദി തുടങ്ങിയവരെ ഒഴിവാക്കിയേക്കും.

പാർഗത് സിങ്, കുൽജിത്ത് നാഗ്രാ, അമരീന്ദർ സിങ് രാജ, രാജ്കുമാർ വേർകാ, സങ്കത് സിങ് ഗിൽസിയാൻ, ഗുർകിരാത് കോഡ്‌ലി എന്നിവർ മന്ത്രി സഭയിൽ എത്തിയേക്കും.

പട്ടിക സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News