പുകവലിക്കാന്‍ ഗ്രാമീണനെ പഠിപ്പിച്ച് ഛത്തീസ്‍ഗഡ് മന്ത്രി; വിവാദം
മന്ത്രി കവാസി ലഖ്മയാണ് ബീഡി വലിക്കുന്നതിനെക്കുറിച്ചും എങ്ങനെ വലിക്കണമെന്നും ഗ്രാമീണനോട് പറയുന്നത്
റായ്‍പൂര്‍: ഗ്രാമീണനെ ബീഡി വലിക്കാന്‍ പഠിപ്പിക്കുന്ന ഛത്തീസ്‍ഗഡ് മന്ത്രിയുടെ വീഡിയോ വിവാദമാകുന്നു. മന്ത്രി കവാസി ലഖ്മയാണ് ബീഡി വലിക്കുന്നതിനെക്കുറിച്ചും എങ്ങനെ വലിക്കണമെന്നും ഗ്രാമീണനോട് പറയുന്നത്. വായിലൂടെ പുക ശ്വസിക്കാനും മൂക്കിലൂടെ പുക പുറത്തുവിടാനും ഗ്രാമീണനോട് പറയുന്നതാണ് വീഡിയോയിലുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കണ്ണടക്കുകയാണെന്നും ലഹരിമരുന്ന് ഉപയോഗത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണെന്നും ബി.ജെ.പി വക്താക്കളായ അനുരാഗ് സിങ്ഡിയോയും നളിനീഷ് തോക്‌നെയും ആരോപിച്ചു. ഛത്തീസ്ഗഡില്‍ മദ്യലഹരിമരുന്ന് റാക്കറ്റ് വ്യാപകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശങ്ക അതീവ ഗുരുതരമാണെന്നും അവര്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളോടുള്ള അവഹേളനമാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢിൽ നിലവിൽ മദ്യനിരോധനത്തിന്‍റെ ആവശ്യമില്ലെന്ന് കോൺഗ്രസ് ഇൻചാർജ് കുമാരി ഷെൽജ മഹാസമുന്ദിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയെയും അവർ വിമർശിച്ചു.
छत्तीसगढ़ के दरुवा मंत्री @Kawasilakhma pic.twitter.com/K647BQxjly
— SIDDHARTH PATKAR (@Patkar_bjp) August 25, 2023