സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 11 മരണം
തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിലാണ് സംഭവം
സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ തകർന്നുവീണു. 11 പേർ മരിച്ചു. മൂന്നുപേർക്ക് 85 ശതമാനം പൊള്ളലേറ്റു. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. റാവത്തും കുടുംബവുമടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.
ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് യാത്രികർ. ഡൽഹിയിൽ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. അപകടം നടന്നത് ലാൻഡിങിന് തൊട്ടുമുമ്പ് 2.45 നാണെന്നാണ് വിവരം. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർ വ്യക്തമാക്കുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Full View
സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേരുന്നുമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെൻറിൽ അപകടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കും. രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച് മടങ്ങി.