കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കൾ പണംതട്ടിയെന്ന് പരാതി

സംഭവത്തിൽ എട്ടു ബി.ജെ.പി നേതാക്കളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-09-14 10:36 GMT
Advertising

ബെംഗളുരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ബി.ജെ.പി നേതാക്കൾ പണംതട്ടിയെന്ന് പരാതി. ഏഴ് കോടി രൂപ തട്ടിയെടുത്തെന്നാണ് വ്യവസായി പരാതി നൽകിയത്. സംഭവത്തിൽ എട്ടു ബി.ജെ.പി നേതാക്കളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞു കൊണ്ട് വ്യവസായി ഗോവിന്ദ് ബാബു പൂജാരിയിൽ നിന്നാണ് ഇവർ ഏഴ് കോടി രൂപ തട്ടിയെടുത്തത്. രേഖാ മുലമുള്ള കത്തു നൽകി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ഇവർ വ്യവസായിക്ക് നൽകിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബി.ജെ.പി നേതാവ് ചൈത്ര കുന്ദാപുര, ശ്രീകാന്ത് നായിക് അടക്കമുള്ളഎട്ടു പേരാണ് കസ്റ്റഡിയിലുള്ളത്. നേരത്തെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News