മണിപ്പൂരിൽ വീണ്ടും സംഘർഷം; മുഖ്യമന്ത്രി എൻ ബീരൻസിംഗിന്റെ വസതി ആക്രമിക്കാൻ ശ്രമം

അക്രമികൾക്ക് നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു

Update: 2023-09-28 18:18 GMT
Advertising

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരൻസിംഗിന്റെ വസതി ആക്രമിക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിലെ വീട് ആക്രമിക്കാനുള്ള ശ്രമം തടഞ്ഞതായി പൊലീസ് അറിയിച്ചു. അക്രമികൾക്ക് നേരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. രണ്ട് വിദ്യാർഥികളുടെ മരണത്തെ തുടർന്ന് മണിപ്പുരിൽ അതിരൂക്ഷമായി സംഘർഷം തുടരുകയാണ്.

400 പേരോളം വരുന്ന സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസും അർധ സൈനിക വിഭാഗവും ചേർന്ന് തടയുകയും കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും നടത്തുയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നേരത്തെ ബി.ജെ.പി ഓഫീസ് അടിച്ചു തകർക്കുകയും പൊലീസ് ജീപ്പ് കത്തിക്കുന്നതിലേക്കും പ്രതിഷേധക്കാർ പോയിരുന്നു. എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇതുവരെ പ്രതികളെ കണ്ടെത്തുവാനോ ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. നിലവിൽ സി.ബി.ഐ ഡയറക്ടറക്കം മണിപ്പൂരിലുണ്ട്. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതുകൊണ്ട് മാത്രമാണ് ഈ ചിത്രങ്ങൾ പുറത്തു വന്നത്. ഇതിനെ തുടർന്ന് മണിപ്പൂരിലിപ്പോൾ ഇന്റർനെറ്റ് പുർണമായും വിഛേദിച്ചിരിക്കുകയാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News