ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളാരംഭിച്ച് കോൺഗ്രസ്

27 വർഷത്തെ ഭരണത്തിനിടയിൽ ഏറ്റവും ചുരുങ്ങിയ സീറ്റിലാണ് ബി.ജെ.പി അധികാരം നിലനിർത്തുന്നത്. ആദിവാസി മേഖലകൾ എന്നും കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്.

Update: 2022-05-11 01:42 GMT
Editor : rishad | By : Web Desk
Advertising

സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുക്കങ്ങൾ ആരംഭിച്ചു. ഗുജറാത്ത് സന്ദർശിച്ച രാഹുൽ ഗാന്ധി  കോൺഗ്രസിൽ നിന്ന് വിട്ടുപോകുന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ്. ഗുജറാത്തിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം രാഹുൽ ഗാന്ധിയുടെ രാജസ്ഥാൻ യാത്ര,ട്രെയിൻ മാർഗമാക്കിയേക്കും.

1995 മുതൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒന്ന് വിറച്ചു പോയി. ഗോധ്രയടക്കമുള്ള സീറ്റുകളിൽ ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചാണ് വിജയിച്ചത്. 27 വർഷത്തെ ഭരണത്തിനിടയിൽ ഏറ്റവും ചുരുങ്ങിയ സീറ്റിലാണ് ബി.ജെ.പി അധികാരം നിലനിർത്തുന്നത്. ആദിവാസി മേഖലകൾ എന്നും കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്.

ഈ മേഖലകൾ ഇത്തവണ ബി.ജെ.പിയും ആം ആദ്മിയും ഒരേപോലെ ലക്ഷ്യമിട്ടു കഴിഞ്ഞു. ഗുജറാത്തിലെ പട്ടിക വർഗ വിഭാഗം 14 .8 ശതമാനമാണ് . 27 സീറ്റുകളാണ് ഇവർക്കായി മാറ്റി വച്ചിരിക്കുന്നത്. പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി നിരവധി കേന്ദ്ര പദ്ധതികളാണ് ഒരു മാസം മുൻപ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇവിടെയെത്തി ഉദ്‌ഘാടനം ചെയ്തത്. നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ആദിവാസി സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ എത്തിയത്. 

അതേസമയം രാഹുൽ ഗാന്ധി ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനയണ്ട്. ഹാർദ്ദികിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ നീക്കം. നേരത്തേ തന്നെ ഹാർദിക്കിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു.  സംസ്ഥാന നേതൃത്വവുമായി കടുത്ത അതൃപ്തിയിൽ കഴിയുകയാണ് ഹാർദിക് പട്ടേൽ

Summary-Congress begins preparations for Gujarat Assembly elections

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News