ഹരിയാനയിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്; പൂജ്യത്തിൽനിന്ന് അഞ്ചിലേക്ക്

2019ല്‍ ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനമാണ് ഹരിയാന

Update: 2024-06-04 09:06 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിനൊപ്പം ചേർന്ന് ഹരിയാനയും. അഞ്ചു സീറ്റുമായി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണിവിടെ കോൺഗ്രസ്. കഴിഞ്ഞ തവണ പത്തിൽ പത്തും ജയിച്ചാണ് ബി.ജെ.പി സംസ്ഥാനം തൂത്തുവാരിയത്. എന്നാൽ, ബി.ജെ.പി അഞ്ച് സീറ്റിലേക്കു ചുരുങ്ങിയിരിക്കുകയാണ്.

അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർഥികൾ. ബിവാനി മഹേന്ദ്രഗഢിൽ ധരംബീർ സിങ്, ഫരീദാബാദിൽ കൃഷൻ പാൽ, ഗുരുഗ്രാമിൽ റാവു ഇന്ദ്രജിത് സിങ്, കർണാനിൽ മനോഹർലാൽ, കുരുക്ഷേത്രയിൽ നവീൻ ജിൻഡാൽ എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികളിൽ മുന്നിട്ടുനിൽക്കുന്നത്.

2019ൽ മൂന്ന് സീറ്റ് വർധിപ്പിച്ചാണ് ബി.ജെ.പി പത്ത് സീറ്റും തൂത്തുവാരിയത്. 2014ലുണ്ടായിരുന്ന ഏക സീറ്റും കോൺഗ്രസിനു നഷ്ടപ്പെട്ടിരുന്നു.

Summary: Congress comeback in Haryana as the party leads in five seats

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News