റായ്ബറേലി, അമേഠി; മുൻ മുഖ്യമന്ത്രിമാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകി കോൺഗ്രസ്
ഭൂപേഷ് ബാഗേലിനെയും അശോക് ഗെഹ്‌ലോട്ടിനെയുമാണ് മുതിർന്ന നിരീക്ഷരായി നിയോഗിച്ചത്
റായ്ബറേലി: റായ്ബറേലിയിലും അമേഠിയിലും മുൻ മുഖ്യമന്ത്രിമാർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകി കോൺഗ്രസ്. റായ്ബറേലിയിൽ ഭൂപേഷ് ബാഗേലിനെയും അമേഠിയിൽ അശോക് ഗെഹ്‌ലോട്ടിനെയുമാണ് മുതിർന്ന നിരീക്ഷരായി നിയോഗിച്ചത്. ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയാണ് ഭൂപേഷ് ബാഗേൽ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായിരുന്നു അശോക് ഗെഹ്‌ലോട്ട്. ഇരു മണ്ഡലങ്ങളും കോൺഗ്രസിന് അതീവ പ്രാധാന്യമുള്ളവയാണ്. ഇവ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് തീരുമാനം.
ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാൽ ശർമയാണ് (കെ.എൽ ശർമ) അമേഠിയിലെ കോൺഗ്രസ് സ്ഥാനാർഥി. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനു വേണ്ടി മത്സരിക്കുന്നത്. 2004 മുതൽ സോണിയാ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് റായ്ബറേലി. അവിടേക്കാണ് രാഹുലിന്റെ വരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടിരുന്നു.